Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Niger Thwarts

പ​​ട്ടാ​​ള അ​​ട്ടി​​മ​​റിശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി നൈ​​ജ​​ർ

നി​​​​യാ​​​​മി: പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റിശ്ര​​​​മം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി നൈ​​​​ജ​​​​ർ. വി​​​​മ​​​​ത സൈ​​​​നി​​​​ക​​​​ർ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ത്തി​​​​യ അ​​​​ട്ടി​​​​മ​​​​റിശ്ര​​​​മം റ​​​​ഷ്യ​​​​യു​​​​ടെ ആ​​​​ഫ്രി​​​​ക്ക​​​​ൻ കോ​​​​ർ​​​​പ്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ജു​​​​ന്ത ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ‌​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തി.

നി​​​​ര​​​​വ​​​​ധി സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. 24 മ​​​​ണി​​​​ക്കൂ​​​​ർ നീ​​ണ്ട ക​​​​ലാ​​​​പ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത് യു​​​​വ സൈ​​​​നി​​​​ക​​​​രാ​​​​ണ്.

സൈ​​​​നി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​നു കീ​​​​ഴി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും സു​​​​ര​​​​ക്ഷാ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും മൂ​​​​ലം സൈ​​​​ന്യ​​​​ത്തി​​​​നു​​​​ള്ളി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​തൃ​​​​പ്തി​​​​യാ​​​​ണ് ക​​​​ലാ​​​​പ​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up